ലെവിയിൽ‍ ഇളവ് നൽ‍കാനുള്ള തീരുമാനം; സൗദി ഓഹരി വിപണി നേട്ടത്തിൽ


സ്വകാര്യ സ്ഥാപനങ്ങൾ‍ക്ക് ലെവിയിൽ‍ ഇളവ് നൽ‍കാനുള്ള സൽ‍മാൻ രാജാവിന്റെ പ്രഖ്യാപനം സൗദി വിപണിയിൽ വൻ നേട്ടമുണ്ടാക്കി. ഓഹരി വിപണി കുതിക്കാൻ തുടങ്ങിയതോടെ നിർ‍മാണ മേഖലയിലും നേട്ടമുണ്ടായി. കൂടുതൽ‍ ജീവനക്കാരുള്ള വൻകിട കന്പനികളും പ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസമാണ് കിരീടാവകാശി സമർ‍പ്പിച്ച ലെവി ഇളവ് പത്രികക്ക് സൽ‍മാൻ രാജാവ് അംഗീകാരം കൊടുത്തത്. സ്വകാര്യ മേഖലക്ക് ബാധ്യത സൃഷ്ടിച്ചിരുന്ന ലെവിയിൽ‍ കഴിഞ്ഞ വർ‍ഷത്തെ ലെവി തുകയാണ് തിരിച്ച് കിട്ടുക. പ്രഖ്യാപനത്തിന് പിന്നാലെ ഇന്നു തുറന്ന ഓഹരി വിപണി വൻ നേട്ടമാണ് ഉണ്ടാക്കിയത്.

സൗദി ഓഹരി വിപണി കഴിഞ്ഞ മാസമുണ്ടാക്കിയ റെക്കോഡ് ഓഹരി നേട്ടം ഈ മാസം മറികടക്കുമെന്ന് സാന്പത്തിക മാധ്യമങ്ങൾ‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ശരാശരി നിലയിൽ‍ നിന്ന ഓഹരി വിപണി രാജാവിന്റെ പ്രഖ്യാപനത്തോടെ 0.2 ശതമാനം നേട്ടമുണ്ടാക്കി. സൗദി ബ്രിട്ടീഷ് ബാങ്ക് 2.3 ശതമാനവും കിഴക്കൻ പ്രവിശ്യാ നിർ‍മാണ കന്പനികൾ‍ 1.8 മുതൽ‍ 3.4 ശതമാനം വരെ ഓഹരി വിപണിയിൽ‍ നേട്ടമുണ്ടാക്കി. അന്പതിലേറെ ജീവനക്കാരുള്ള ശരാശരി കന്പനികൾ‍ക്കടക്കം ലെവി സംഖ്യ തിരിച്ചു ലഭിക്കുന്നത് വിപണിയിൽ‍ പ്രതീക്ഷ പരത്തുകയാണ്.

You might also like

Most Viewed