സൗദിയിൽ ആയുധക്കടത്തും മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട്‌ 825 പേർ അറസ്റ്റിൽ


 

ആയുധക്കടത്തും മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ മൂന്നു മാസത്തിനിടെ 825 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി സുരക്ഷാ അധികൃതരുടെ നേതൃത്വത്തിൽ നടന്ന പരിശോധയിൽ  52 ടൺ ഖാത്ത്‌, 157 കിലോ കഞ്ചാവ്‌, 209 എണ്ണം വിവിധ ആയുധങ്ങൾ, 16,166 ലോഡ് വെടിയുണ്ടകൾ എന്നിവയാണ്‌ പിടിച്ചെടുത്തതെന്ന് മന്ത്രാലയ വക്താവ് തലാൽ അൽ ഷൽഹൂബ്‌ പറഞ്ഞു.

ഇത്തരം വിവിധ കേസുകളിൽ 825 പ്രതികളെ അറസ്റ്റുചെയ്യാനായി. കൂടാതെ 1,130,159 സൗദി റിയാലും 743 വാഹനങ്ങളും പിടിച്ചെടുത്തവയിൽ പെടുന്നു. രാജ്യത്തിന്റെ സുരക്ഷാ പരിശോധനയും റോന്തുചുറ്റലും ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി‌  പർവത മേഖലാ അതിർത്തി പ്രദേശങ്ങളായ അസീർ, ജിസാൻ ഭാഗങ്ങളിലാണ്‌ സുരക്ഷാ നീക്കം നടന്നത്‌.

You might also like

Most Viewed