സൗദി ജല സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാവും


 

സൗദി അറേബ്യയുടെ ജല സന്പത്ത് വർദ്ധിപ്പിക്കാനും ഉപഭോഗം കുറക്കാനും ലക്ഷ്യമിട്ടുള്ള ജലസമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും. റിയാദ് ഫെയർ മോണ്ട് ഹോട്ടലിലാണ് സമ്മേളനം. സൗദിയിൽ വിവിധ ആവശ്യങ്ങൾക്കുള്ള ജലത്തിന്റെ ഭൂരിഭാഗവും എത്തുന്നത് കടൽവെള്ളം ശുദ്ധീകരിച്ചതാണ്. ഇതര മേഖലകളിലെ ജലസാന്നിധ്യം താരതമ്യേന കുറവാണ്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ‍ ജലം ഉപയോഗിക്കുന്നതിൽ മുന്‍പന്തിയിലാണ് സൗദി അറേബ്യ.

ജല ഉപഭോഗം കുറക്കാനുള്ള വഴികളും കൂടുതൽ ജല സാന്നിധ്യ മേഖലകൾ കണ്ടെത്തലും ഫോറത്തിന്റെ ലക്ഷ്യമാണ്. ജല ഉപഭോഗം കുറക്കാൻ സഹായിക്കുന്ന സംവിധാനങ്ങളടക്കം പരിചയപ്പെടുത്തുന്ന എക്സിബിഷനാണ് പ്രധാന ആകർഷണം.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. ഈ മേഖലയിലെ ആഗോള കന്പനികളുണ്ട് സമ്മേളനത്തിന്. ആഗോള താപനമടക്കമുള്ള കാര്യങ്ങൾ ഫോറം ചർച്ച ചെയ്യും.

You might also like

Most Viewed