സൗദിയിൽ ആറ് മാസത്തിനിടെ വിദേശികൾ നടത്തിയിരുന്ന 30 ശതമാനം സ്ഥാപനങ്ങളും പൂട്ടി


 

സൗദിയിൽ സ്വദേശിവൽ‍ക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രത്യേക കാന്പയിന്റെ ഭാഗമായി ആറ് മാസത്തിനിടെ വിദേശികൾ നടത്തിയിരുന്ന 30 ശതമാനം ചില്ലറ വില്‍പ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടി. ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിശോധനയിലൂടെയാണ് നിയമലംഘകരെ കണ്ടെത്തിയത്.

തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ നടത്തപ്പെടുന്ന തസ്തുർ പദ്ധതി പ്രകാരമാണ് പ്രത്യേക പരിശോധന. ചില്ലറ വില്‍പ്പന മേഖലയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കിയ സ്ഥാപനങ്ങളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങൾക്ക് പകരമായി സ്വന്തമായി നിക്ഷേപമിറക്കാൻ സ്വദേശികൾക്ക് അവസരം നൽകും.

ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തിയാൽ രണ്ട് വർ‍ഷം വരെ തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും, രണ്ടും കൂടിയോ ലഭിക്കും. കോടതിവിധി പത്രങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്യും. വിദേശിയെ തിരിച്ചു വരാതിരിക്കാൻ കരിന്പട്ടികയിൽ പെടുത്തിയാണ് നാടുകടത്തുക.

You might also like

Most Viewed