എണ്ണ ഉൽപാദന നിയന്ത്രണം 2019 അവസാനം വരെ തുടർന്നേക്കും


 

 

റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും സംയുക്തമായി തീരുമാനിച്ച ഉൽപാദന നിയന്ത്രണം 2019 അവസാനം വരെ തുടർന്നേക്കുമെന്ന് സൗദി ഊർജ്ജ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കി.

ആവശ്യത്തിലധികം എണ്ണ വിപണിയിൽ സ്റ്റോക്കുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. ഒപെക്‌ കൂട്ടായ്മയിലെ ചില ഊർജ്ജ മന്ത്രിമാർ അസർബൈജാനിലെ ബാകുവിൽ ഒത്തുചേർന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രമുഖ ഉൽപാദന രാജ്യങ്ങളായ ഇറാൻ, വെനിസുല എന്നിവക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം വിപണിയിൽ എണ്ണ സ്റ്റോക്ക് കുറയാൻ കാരണമായിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ അന്തിമമായ തീരുമാനം 2019 മധ്യത്തിലാണ് എടുക്കുക. ജൂൺ മാസത്തിൽ ഒപെക്‌ പ്ലസ് രാജ്യങ്ങൾക്ക് ഉചിതമായ തീരുമാനത്തിലെത്താനാവുമെന്ന് മന്ത്രി പറ‍ഞ്ഞു.

You might also like

Most Viewed