മക്കയിൽ പുഷ്പോത്സവം ആരംഭിച്ചു


 

മക്കയിൽ പുഷ്പോത്സവം ആരംഭിക്കുന്നു. പത്ത് ലക്ഷം പൂക്കൾകൊണ്ട് നിർമ്മിച്ച പരവതാനിയായിരിക്കും മക്കാ പുഷ്പോത്സവത്തിന്റെ പ്രത്യേകത. മക്കയിൽ നിന്നും 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലാണ് പുഷ്പോത്സവം ഒരുക്കിയിട്ടുള്ളത്. മക്ക മുനിസിപ്പാലിറ്റിയാണ് പുഷ്പോത്സവം ഒരുക്കിയിട്ടുള്ളത്. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പുഷ്പോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങളിൽ പാരിസ്ഥിതി സംരക്ഷണ ബോധം ഉയർത്തുകയും മലിനീകരണത്തിനെതിരെ പൊരുതാനുള്ള പ്രേരണയുണ്ടാക്കുകയും പുണ്യ നഗരങ്ങളുടെ മനോഹാരിത സംരക്ഷിക്കുകയും ഭംഗി വെളിവാക്കുകയും ചെയ്യുക എന്നതും മക്ക പുഷ്പമേള ലക്ഷൃമിടുന്നതായും റഈദ് സമർഖൻധി പറഞ്ഞു. പുഷ്പമേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സിന്പോസിയങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മക്ക ഫ്ളവർ ഷോ മാർച്ച് 23 വരെ തുടരും.

You might also like

Most Viewed