റിയാദ് കേന്ദ്രീകരിച്ച് സൗദി അറേബ്യ നാല് വൻ പദ്ധതികൾ പ്രഖ്യാപിച്ചു


 

 

സൗദി വിഷൻ 2030 ഭാഗമായി റിയാദ് കേന്ദ്രീകരിച്ചുള്ള നാല് ഭീമൻ പദ്ധതികൾ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. 86 ബില്യൻ റിയാൽ മുതൽ മുടക്കിലുള്ളതാണ് പദ്ധതികൾ. ഇത് ആരംഭിക്കുന്നതോടെ എഴുപതിനായിരം തൊഴിലവസരങ്ങൾ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ.

കിംഗ് സൽമാൻ പാർക്ക്, ഗ്രീൻ റിയാദ്, സ്പോർട്സ് ലൈൻ, റിയാദ് ആർട്ട് എന്നിവയാണ് പ്രഖ്യാപിച്ച പദ്ധതികൾ. പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്ത സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പദ്ധതികൾ വിശദീകരിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങൾ, തിയേറ്ററുകൾ, മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. പദ്ധതി യാഥാർത്ഥ്യമാവുന്പോൾ റിയാദ് നഗരത്തിന്റെ പച്ചപ്പ് 16 ഇരട്ടി വർദ്ധിക്കും. 75 ലക്ഷം മരങ്ങൾ നടൽ‍, 1000 തുറന്ന വേദികൾ‍, 135 കിലോമീറ്റർ സ്പോർട്സ് ലൈൻ, സൈക്കിൾ, കുതിര സവാരി, നടത്തം എന്നിവക്ക് പ്രത്യേക പാതകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുക. 

You might also like

Most Viewed