മക്ക മലനിരകൾ പൂന്തോപ്പുകളാക്കാൻ ഗവർണറുടെ നിർദേശം


മക്കയിലെ പുണ്യസ്ഥലങ്ങളിലുള്ള മലനിരകൾ പൂന്തോപ്പുകളാക്കി മാറ്റണമെന്ന് കവിയും സൽമാൻ രാജാവിന്റെ ഉപദേശകനുമായ മക്കാ ഗവർണർ നിർദേശിച്ചു. നിലവിൽ മക്കയിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ മക്കയെ പച്ചപിടിപ്പിക്കുന്ന ജോലി ആരംഭിക്കും. മക്കയെ പൂന്തോട്ടംകൊണ്ട് അലങ്കരിക്കാൻ മക്ക നഗരസഭ, വികസന അതോറിറ്റി എന്നിവരോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം മുസ്ദലിഫയിൽ മക്ക പുഷ്പമേള ഉദ്ഘാടനം ചെയ്യവേയാണ് പുണ്യസ്ഥലങ്ങളിലെ മലനിരകൾ ഹരിതാഭമാക്കി മാറ്റണമെന്ന് മക്ക ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ നിർദേശിച്ചത്.

വിവിധങ്ങളായ പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും നഗരത്തെ ഹരിതവത്കരിക്കുകയും വേണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്. മക്ക അടക്കമുള്ള പുണ്യനഗരങ്ങളിൽ ഒട്ടേറെ മലനിരകളുള്ളതാണ്. ഇവിടങ്ങൾ പൂച്ചെടികൾ നട്ടുവളർത്തുകയും ഹരിതവത്കരണം നടപ്പാക്കുകയും വേണമെന്നും നഗരസഭയോടും വികസനഅതോറിറ്റിയോടും ഗവർണർ ആവശ്യപ്പെട്ടു.   

You might also like

Most Viewed