സൗദി തൊഴിൽ മന്ത്രാലയം ചെറുകിട സ്ഥാപനങ്ങളിൽ ലെവി ഇളവ് പ്രഖ്യാപിച്ചു


 

ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. മന്ത്രാലയത്തിലേക്ക് തുടർ‍ച്ചയായി വന്ന അന്വേഷണത്തിനൊടുവിലാണ് വിശദീകരണം.

ഒന്‍പത് ജീവനക്കാർ വരെ ഈ സ്ഥാപനത്തിലുണ്ടാകാം. എന്നാൽ സ്ഥാപന ഉടമ അതേ സ്ഥാപനത്തിലെ ജോലിക്കാരനായിരിക്കണമെന്ന് നിബന്ധനയുണ്ട്. അതായത് ജനറൽ ഓർഗനൈസഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിലെ (ഗോസി) റജിസ്റ്റർ അനുസരിച്ച് സ്ഥാപന ഉടമയായ സ്വദേശി അതേ സ്ഥാപനത്തിലെ ജോലിക്കാരുടെ പട്ടികയിൽ ഉണ്ടായിരിക്കണം. തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങൾക്ക് ഏറെ ഗുണകരമാകും.   

You might also like

Most Viewed