2018ൽ സൗദിയില്‍ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളില്‍ 44 മരണം


റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളില്‍ 44 പേർ മരിച്ചതായി റിപ്പോർട്ട്.  355 വാഹനാപകടങ്ങൾ കഴിഞ്ഞ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തതായും സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതേ തുടർന്ന് ഒട്ടകത്തെ അലക്ഷ്യമായി വിടുന്ന ഉടമകള്‍ക്കെതിരെ പിഴ ചുമത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ ആരംഭിച്ചു.

14 ലക്ഷം ഒട്ടകങ്ങളാണ് സൗദിയിലുള്ളതെന്നാണ് കണക്ക്. റിയാദ് പ്രവിശ്യയിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഒട്ടകങ്ങളുള്ളത്. അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ റോഡുകളുടെ ഇരുവശവും വേലികള്‍ സ്ഥാപിക്കുന്നതിനും റോഡുകള്‍ മുറിച്ചു കടക്കുന്നതിന് ഒട്ടകങ്ങള്‍ക്ക് സുരക്ഷിതമായ സൗകര്യം ഒരുക്കുന്നതിനും സര്‍ക്കാര്‍ ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

Most Viewed