ജിദ്ദയില്‍ വന്‍ തീപ്പിടുത്തം


ജിദ്ദ: ജിദ്ദയില്‍ പഴയ വാഹനങ്ങള്‍ നിര്‍ത്തിയിട്ട കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം. ബര്‍മാന്‍ ഡിസ്ട്രിക്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഗ്നിശമന സേനയുടെ 15 ഓളം യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നു അധികൃതര്‍ പറഞ്ഞു.സംഭവസമയത്ത് ശക്തമായ കാറ്റുണ്ടായതിനാല്‍ തീ വേഗത്തില്‍ വ്യാപിച്ചെന്നും കേന്ദ്രത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചതായും അധികൃതര്‍ അറിയിച്ചു.

You might also like

Most Viewed