നിലപാട് മാറ്റി സൗദി; പതിമൂന്നുകാരന്റെ വധശിക്ഷ റദ്ദാക്കും


സൗദി: അറബ് പ്രതിഷേധത്തില്‍  പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട പതിമൂന്നുകാരന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു സൗദി അറേബ്യ. 2022-ല്‍ മുര്‍താജയെ വിട്ടയച്ചേക്കുമെന്നും ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അറബ് വസന്തക്കാലത്തു സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്റെ പേരിലാണ് 2014ല്‍ മുര്‍താജയെ അറസ്റ്റു ചെയ്തത്. ഇതോടെ മുര്‍താജ ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രീയ കുറ്റവാളിയായി മാറി. 12 വര്‍ഷത്തെ തടവുശിക്ഷയാണു മുര്‍താജയ്ക്കു ആദ്യം വിധിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ 37 പേര്‍ക്കൊപ്പം മുര്‍താജയേയും വധശിക്ഷയ്ക്ക് വിധിച്ചു.

ഇതിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.

You might also like

Most Viewed