2022-ല്‍ മുര്‍ത്താസയെ മോചിപ്പിക്കും


സൗദി : സൗദിയില്‍ ഭരണകൂടത്തിനുനേരെ പത്താംവയസ്സില്‍ പ്രക്ഷോഭം നടത്തിയതിന് തടവില്‍ക്കഴിയുന്ന കൗമാരക്കാരന്റെ വധശിക്ഷ ഒഴിവാക്കി. മുര്‍ത്താസ ഖുറൈറിസെന്ന 18-കാരന്‍ സൗദി അറേബ്യയില്‍ വധശിക്ഷ നേരിടുന്നുവെന്ന വാര്‍ത്ത അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് നടപടി. 2022-ഓടെ മുര്‍ത്താസയെ മോചിപ്പിക്കും.ആദ്യം സൗദി ഭരണകൂടത്തിനെതിരേ ഷിയാ മുസ്‍ലിങ്ങള്‍ നടത്തിയ കുട്ടികളുടെ സൈക്കിള്‍റാലിയിലും പിന്നീട് 13-ാം വയസ്സില്‍ ബൈക്ക് റാലിയിലും പങ്കെടുത്ത മുര്‍ത്താസയെ 2014-ലാണ് സൗദിപോലീസ് അറസ്റ്റുചെയ്തത്.

You might also like

Most Viewed