ചെലവ് കുറഞ്ഞ ഹജ് നിരക്കുകള്‍ പ്രഖ്യാപിച്ചു


മക്ക: ഈ വര്‍ഷത്തേയ്ക്കുള്ള ചെലവു കുറഞ്ഞ ഹജ് പാക്കേജ് നടപ്പിലാക്കുന്നതില്‍ 2 കന്പനികളെ ചുമതലപ്പെടുത്തിക്കൊണ്ട് ഹജ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഇക്കണോമി-2 പദ്ധതിയിലേയ്ക്കാണ് കന്പനികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇക്കണോമി-2 പദ്ധതിപ്രകാരം 3465 റിയാലാണ് നിരക്ക്. ഈ സേവനത്തിനായി 20 പ്രാദേശിക ഹജ് കന്പനികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം 10,000 പേര്‍ ഹജിന് എത്തുമെന്നാണു പ്രതീക്ഷിക്കുന്നു. ജൂലൈ 4-നാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാം. ആഭ്യന്തര ഹജ് തീര്‍ഥാടനത്തിനുള്ള ഫീസ് ഓണ്‍ലൈനായി അടയ്ക്കണമെന്നും ഇതിനായി പ്രത്യേക ഇ-ഗേറ്റ് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

You might also like

Most Viewed