ഉംറ തീര്‍ഥാടകര്‍ക്ക് സൗദി മുഴുവന്‍ സഞ്ചരിക്കാന്‍ അനുമതി

ജിദ്ദ: ഉംറ തീര്‍ഥാടകര്‍ക്ക് സൗദി മുഴുവന്‍ സഞ്ചരിക്കാന്‍ അനുമതി. ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ ഉത്തരവിറക്കിയത്. നേരത്തേ തീര്‍ഥാടകര്‍ക്ക് മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് അപ്പുറത്തേക്കു പ്രവേശനം വിലക്കിയിരുന്നു. 36 വര്‍ഷം മുന്‍പായിരുന്നു തീര്‍ത്ഥാടകരുടെ യാത്രയ്ക്ക് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇതോടെ സൗദിയിലെ മറ്റ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് കഴിയും. ഇൗ വര്‍ഷത്തെ ഹജ് തീര്‍ഥാടനം പൂര്‍ത്തിയായ ശേഷമായിരിക്കും ഉംറ വീസ അനുവദിക്കുന്നത്.