സ്ത്രീപീഡനം: സൗദിയിൽ മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി


ജിദ്ദ: വീട്ടിൽക്കയറി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികൾക്കുള്ള വധശിക്ഷ ഇന്നലെ ജിദ്ദയിൽ നടപ്പാക്കി. രണ്ട് സ്വദേശി പൗരൻമാർക്കും ഒരു പാകിസ്താനിക്കുമാണ് വധശിക്ഷ നൽകിയത്. കോടതികളിൽ കുറ്റംതെളിഞ്ഞ പശ്ചാത്തലത്തിൽ രാജ കൽപ്പന അനുസരിച്ചാണ് വധശിക്ഷയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മദ്യപിച്ചശേഷമായിരുന്നു പ്രതികൾ ജിദ്ദയിൽ സ്ത്രീകൾമാത്രം താമസിച്ചിരുന്ന ഒരു വീട്ടിൽ അതിക്രമിച്ചുകയറിയത്.
പോലീസുകാരാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയാണ് വീട്ടിൽപ്രവേശിച്ചത്. സ്വദേശി പൗരൻമാരായ ഹത്താൻ ബിൻ സിറാജ് അൽഹർബി, സുൽത്താൻ ബിൻ സിറാജ് അൽഹർബി എന്നിവരും പാകിസ്താൻ പൗരൻ മുഹമ്മദ് ഉമർ ജമാലി എന്നിവരാണ് പ്രതികൾ.
വളരെ ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് പിടികൂടുകയും ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രതികൾ കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. ക്രിമിനൽ കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു.

You might also like

Most Viewed