യുദ്ധ ഭീതിക്കിടെ യു.എസ് സൈന്യം സൌദി അറേബ്യയിലേക്ക്; സായുധ താവളത്തിന് അനുമതി


റിയാദ്: അമേരിക്കന്‍ സായുധ സൈന്യത്തിന് താവളമൊരുക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചു. മേഖലയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്താനാണ് നടപടിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണ് നടപടി.
ഇറാനുമായുള്ള പ്രശ്നങ്ങള്‍ തീവ്രമാകുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം. നിലവില്‍ യമനിലെ നീക്കത്തില്‍ സൌദി സഖ്യസേനയെ സഹായിക്കുന്നുണ്ട് അമേരിക്കന്‍ സൈന്യം. എന്നാല്‍ രാജ്യത്ത് യു.എസിന്റെ സായുധ സൈന്യത്തിന് പ്രത്യേക താവളം നിലവിലില്ല.
ഇറാനുമായുള്ള പ്രശ്നം വഷളാകുന്ന സാഹചര്യത്തിലാണ് യുഎസ് സായുധ സൈന്യത്തെ സൌദി അറേബ്യ രാജ്യത്തേക്ക് ക്ഷണിച്ചത്. ഇവര്‍ക്ക് സൌദിയില്‍ തമ്പടിക്കാം. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. സമാധാനവും സുരക്ഷയും മാനിച്ചാണ് നടപടിയെന്ന് സൌദി വാര്‍ത്താ ഏജന്‍സി വിശദീകരിച്ചു.

You might also like

Most Viewed