നാട്ടിലേക്ക് മടങ്ങവെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മലയാളി മരിച്ചു


ദമ്മാം: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ എം.സി.കെ ഖാലിദാണ് (70) ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. നാട്ടില്‍ പോകുന്നതിനുള്ള എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്താവളത്തില്‍ ഇരിക്കുന്നതിനിടെ സീറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസം മുന്‍പ് ദമ്മാമില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതിനുശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തില്‍ പുറപ്പെടുന്നതിനായാണ് വിമാനത്താവളത്തിലെത്തിയത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കുഴഞ്ഞുവീണത്. മൃതദേഹം ഖത്തീഫ് ആശുപത്രിയിലേക്ക് മാറ്റി. 

You might also like

Most Viewed