മഹ്റം ഇല്ലാത്ത ഹാജിമാര്‍ക്ക് മക്കയില്‍ വിപുലമായ സൗകര്യങ്ങള്‍


സൗദി: മഹ്റം ഇല്ലാത്ത ഹാജിമാര്‍ക്ക് മക്കയില്‍ വിപുലമായ സൗകര്യങ്ങളാണ് ഹജ്ജിന് ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ നിന്നാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വനിതാ ഹാജിമാര്‍ രക്ഷകര്‍ത്താവില്ലാതെ എത്തിയിട്ടുള്ളത്. വനിതകള്‍ക്കായി വനിതാ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരം നൂറു കണക്കിന് വളണ്ടിയര്‍മാരുമുണ്ട്. മഹ്റമില്ലാതെ ഹാജിമാര്‍ കൂടുതല്‍ കേരളത്തില്‍ നിന്ന് ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി. മക്കയിലേക്ക് ഹജ്ജ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയില്‍ നിന്നും മഹ്റമില്ലാതെ ഹാജിമാര്‍ എത്തുന്നത്.

45 വയസ്സിന് മുകളിലുള്ള 2232 പേരാണ് ഇത്തവണ ഈ വിഭാഗത്തില്‍. പുരുഷന്മാരുടെ സഹായമില്ലാതെ എത്തിയ ഇവരില്‍ 2011 പേരും കേരളത്തില്‍ നിന്ന്. ആറു വനിതാ വളണ്ടിയര്‍മാര്‍ ഇവര്‍ക്കായി നാട്ടില്‍ നിന്നെത്തി. നൂറു കണക്കിന് സന്നദ്ധ സംഘടനാ വനിതകള്‍ മക്കയിലും ഇവരുടെ കൂട്ടിനുണ്ട്. മഹറമില്ലാതെ വന്നവര്‍ക്കായി ആരോഗ്യ,യാത്ര മേഖലയിലുള്‍പ്പെടെ പ്രത്യേകമാണ് സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്. ഇവര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും.

You might also like

Most Viewed