മിനായിലും മക്കയിലും ശക്തമായ മഴ: വഴിയില്‍ കുടുങ്ങിയ ഹാജിമാര്‍ക്ക് വളണ്ടിയര്‍മാര്‍ തുണയായി


മക്ക : അറഫക്ക് പിന്നാലെ ഹാജിമാര്‍ തമ്പടിക്കുന്ന മിനായിലും മക്കയിലും ശക്തമായ മഴ. മഴയില്‍ ജംറാത്തിലെ കല്ലേറ് കര്‍മത്തിനായി പുറപ്പെട്ട ഹാജിമാരില്‍ ഭൂരിഭാഗം പേരും പ്രയാസപ്പെട്ടു. മികച്ച കാലാവസ്ഥയിലാണ് ഈ വര്‍ഷം ഹാജിമാര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആരോഗ്യ പ്രയാസമുള്ളവര്‍ക്ക് ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

44 ഡിഗ്രി വരെയെത്തിയ ചൂടാണ് അറഫാ ദിനത്തില്‍ കുത്തനെ കുറഞ്ഞത്. രണ്ട് ദിവസത്തിനിടെ ചൂടെത്തിയത് പരമാവധി 32 ഡിഗ്രി വരെ. അറഫയില്‍ മഴ പെയ്തതോടെ മികച്ച കാലാവസ്ഥയിലാണ് ഹാജിമാര്‍ ഇന്നലെ തിരക്ക് പിടിച്ച കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ ഇന്നെത്തിയ മഴ മിനായെ കുളിര്‍പ്പിച്ചു. വഴിയില്‍ കുടുങ്ങിയ ഹാജിമാര്‍ക്ക് വളണ്ടിയര്‍മാര്‍ തുണയായി. പ്രായമേറിയവരാണ് ഹജ്ജില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പു വരുത്തുന്നുണ്ട് ആരോഗ്യ വിഭാഗങ്ങള്‍‌.

article-image

കനത്ത മഴ മിനായ്ക്കൊപ്പം ഹറമിലേക്കുള്ള വഴിയുള്ളവരും കൊണ്ടു.

You might also like

Most Viewed