മക്കയിൽ ബസ് അപകടം: മൂന്ന് ഹജ് തീർഥാടകർ മരിച്ചു, മലയാളികൾക്ക് പരിക്ക്


മക്ക: ഹജ് തീർഥാടകരുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി രണ്ട് ഇന്ത്യക്കാരടക്കം മൂന്നു പേർ മരിച്ചു. മലയാളികളടക്കം ഒട്ടേറെ പേർക്ക് പരുക്കേറ്റു. സർക്കാർ വഴി ഹജിനെത്തിയ കോഴിക്കോട്‌ സ്വദേശിനി ജമീലയും ജിദ്ദയിൽ നിന്ന് ഹജ്‌ സേവനത്തിനെത്തിയ കെഎംസിസി വൊളന്‍റിയർ പെരിന്തൽമണ്ണ സ്വദേശി ഇഖ്ബാലും ആണ് പരുക്കേറ്റ മലയാളികളിൽ രണ്ടു പേർ.
ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ഹാജിമാർ. ഇതിൽ ഒരാളുടെ പേര് വാസിയുൽ ഹസൻ എന്നാണ്. മക്ക ഹാളിനടുത്തായിരുന്നു അപകടം. ഹാജിമാരുമായി സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ പൊലീസ് കൈമാറിയിട്ടില്ല.

You might also like

Most Viewed