സൗദി ദേശീയദിന അവധി സെപ്തംബര്‍ 22, 23 തിയതികളില്‍


ജിദ്ദ: സൗദി ദേശീയ ദിനം പ്രമാണിച്ചുള്ള ഔദ്യോഗിക അവധി സെപ്തംബര്‍ 22 ഞായര്‍, 23 തിങ്കള്‍ എന്നീ രണ്ട് ദിവസങ്ങളിലായിരിക്കും. ഇത് പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ 4 ദിവസം ഈ വര്‍ഷം അവധി ലഭിച്ചേക്കും.വ്യാഴാഴ്ച വാരാന്ത്യ അവധിക്ക് അടക്കുന്ന സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ സാധാരണയായി അവധിയാണ്. എന്നാല്‍ തുടര്‍ന്നുള്ള ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസം അവധി ലഭിക്കുന്നതോടെ സെപ്തംബര്‍ 19 വ്യാഴം പ്രവൃത്തി ദിവസം കഴിഞ്ഞ് അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് 23-ാം തീയ്യതിവരെ അവധിയായിരിക്കും. 

You might also like

Most Viewed