സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം


റിയാദ്: സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെ ഹുതികളുടെ ആക്രമണം. ഞായറാഴ്ച രാവിലെയായിരുന്നു വിമാനത്താവളത്തിലേക്ക് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ഖമീസ് മുഷായത് വ്യോമതാവളത്തിലേക്കും ഡ്രോൺ ആക്രമണം നടത്തിയതായി ഹൂതികൾ സ്ഥിരീകരിച്ചു. രണ്ടിടത്തും കൺട്രോൾ ടവറിനു നേരെയായിരുന്നു ഡ്രോൺ ആക്രമണമെന്നും ഹൂതി വക്താവ് അൽ മസീറ ടിവിയിൽ വ്യക്തമാക്കി. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് രണ്ടു വ്യോമകേന്ദ്രങ്ങളും.

ജൂൺ 12ന് അബഹ വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്കു പരുക്കേറ്റിരുന്നു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതർ ഏതാനും മാസങ്ങളായി സൗദിക്കെതിരെ ആക്രമണം തുടരുകയാണ്.

You might also like

Most Viewed