അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം


ജിദ്ദ : സൗദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ബുധനാഴ്ച രാത്രി 11.35നോടെയാണ് സംഭവമെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹൂത്തികള്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സൗദിയിലെ സിവിലയന്‍ കേന്ദ്രങ്ങളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയക്കുന്നത് തുടരുകയാണ്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി സഖ്യസേനക്ക് തകര്‍ക്കാന്‍ കഴിയുന്നതിലാണ് വലിയ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.
കഴിഞ്ഞ മാസം ആദ്യം ഇതേ വിമാനത്താവളം ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്കും എട്ട് സൗദി പൗരന്മാര്‍ക്കുമാണ് പരിക്കേറ്റത്.കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നത്.

You might also like

Most Viewed