സൗദിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍


റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി രണ്‍ധീര്‍ (30)ആണ് മരിച്ചത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന രണ്‍ധീര്‍ എക്സിറ്റ് 8ലെ താമസസ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

You might also like

Most Viewed