സൗദിയിൽ ഭരണരംഗത്ത് നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ച് സൽമാൻ രാജാവ്


റിയാദ്: സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സൽ‍മാൻ രാജാവ് ഉത്തരവിറക്കി. വ്യവസായ−ധാതുവിഭവ മേഖലയ്ക്കായി പുതിയ മന്ത്രാലയം രൂപീകരിച്ചു. ഒപ്പം നിലവിലുള്ള ഊർജ−വ്യവസായ മന്ത്രാലയത്തിന്റെ പേരുമാറ്റി, ഊർജ മന്ത്രാലയം എന്നാക്കി. ഇതുവരെ ഒറ്റ മന്ത്രാലയത്തിന് കീഴിലായിരുന്ന ഊർജ, വ്യവസായ മേഖലകൾ വിഭജിച്ച് രണ്ട് പ്രത്യേക മന്ത്രാലയങ്ങളാക്കുകയാണ് ചെയ്തത്. 

ബന്ദർ അൽ ഖുറൈഫാണ് പുതിയ വ്യവസായ−ധാതുവിഭവ മന്ത്രി. റിയാദിലെ വൻകിട പദ്ധതികളുടെയും ചുമതലകൾക്കായി റോയൽ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. നിലവിലുള്ള റിയാദ് വികസന അതോറിറ്റിയെ റോയൽ കമ്മീഷനാക്കുകയാണ് ചെയ്തത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് റിയാദ് റോയൽ കമ്മീഷൻ അധ്യക്ഷൻ. രാജ്യത്ത് ഡാറ്റ −ആർട്ടിഫിഷ്യൽ ഇന്റലിജൻ അതോറിറ്റി എന്ന പേരിൽ പുതിയ സംവിധാനത്തിനും രൂപം നൽകി. ഇതിന് കീഴിൽ നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ, നാഷണൽ ഡാറ്റ മാനേജ്മെന്റ് ഓഫീസ് എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങളും നിലവിൽ വരും. ഇവയ്ക്ക് പുറമെ റോയൽ കോർട്ട്, അഴിമതി വിരുദ്ധ കമ്മീഷൻ എന്നിവ ഉൾപ്പെടെ സുപ്രധാനമായ നിരവധി ചുമതലകൾ വഹിച്ചിരുന്നവരെയും മാറ്റിയിട്ടുണ്ട്.

You might also like

Most Viewed