വിദേശികൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സാസൗകര്യമൊരുക്കി സൗദി


റിയാദ്: സൗദി സർക്കാറിന്‌ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇൻഷുറൻസ് കാർഡുള്ള വിദേശികൾക്ക് ചികിത്സാ സൗകര്യമൊരുങ്ങുന്നു. നിലവിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വിദേശികൾക്ക് ഇൻഷുറൻസ് പരിരക്ഷയിൽ ചികിത്സ നൽകുന്നില്ല.

അതേസമയം വീട്ടുജോലിക്കാരായ വിദേശികൾക്ക് ചികിത്സാ സൗകര്യം നൽകുന്നുമുണ്ട്. ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള എല്ലാ വിദേശികൾക്കും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ നൽകുവാനാണ് തീരുമാനം. ഇത് സംബന്ധമായ നടപടി ക്രമങ്ങളെക്കുറിച്ച് ചർച്ച തുടങ്ങി. ഏതൊക്കെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ, ചികിത്സാ നിരക്കുകൾ എന്നിവയെ കുറിച്ചാണ് ചർച്ച തുടങ്ങിയിട്ടുള്ളത്. നിലവിൽ സ്വകാര്യ ക്ളിനിക്കുകളിലും ആശുപത്രികളിലും ഇൻഷുറൻസ് പരിരക്ഷയിൽ ചികിത്സ നൽകുന്നുണ്ട്. ഇത് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസുമായി ഏകോപനം നടത്തിവരികയാണ്.

You might also like

Most Viewed