സൗദി അറേബ്യയോട് വാറ്റ് തീരുവ പത്ത് ശതമാനമാക്കാന്‍ ഐഎംഎഫ് നിര്‍ദേശം


റിയാദ് : സൗദി അറേബ്യയില്‍ നടപ്പിലാക്കിയ വാറ്റ് തീരുവ വര്‍ദ്ധിപ്പിക്കണമെന്ന് അന്താരാഷ്ട്ര നാണ്യ നിധി - ഐഎംഎഫ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വരുമാനം കുറഞ്ഞതിനാല്‍ രാജ്യത്തിന്റെ സാന്പത്തിക നില മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് ഐഎംഎഫ് പറയുന്നത്. മറ്റ് ജിസിസി രാജ്യങ്ങളുമായി ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തണമെന്നും, സാന്പത്തിക ഏകീകരണം മെച്ചപ്പെടുത്താന്‍ ഈ തീരുമാനം ആവശ്യമാണെന്നും ഐഎംഎഫ്  നിര്‍ദേശത്തില്‍ പറയുന്നു.  ജനവരി 2018നാണ് സൗദി അറേബ്യയില്‍ അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കിയത്. ഈ പരിഷ്തരണം രാജ്യത്തിനേറെ ഗുണം ചെയ്തിട്ടുണ്ടെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.  

You might also like

Most Viewed