മുൻപ്രവാസിയ്ക്ക് നവയുഗത്തിന്റെ ചികിത്സ ധനസഹായം കൈമാറി


ദമ്മാം/വൈപ്പിൻ:  നാട്ടിൽ രോഗബാധിതനായി ബുദ്ധിമുട്ടിയ മുൻപ്രവാസിയ്ക്ക് നവയുഗം സാംസ്ക്കാരികവേദിയുടെ ചികിത്സ സഹായം കൈമാറി. എറണാകുളം വൈപ്പിൻ സ്വദേശിയായ കെ.എസ്.താജുദ്ദീനാണ് ചികിത്സ സഹായം നൽകിയത്. ദീർഘകാലം സൗദിഅറേബ്യയിൽ പ്രവാസിയായിരുന്ന താജുദ്ദീൻ, നവയുഗം ദമ്മാം മേഖല കമ്മിറ്റി സഹഭാരവാഹിയായി  പ്രവാസലോകത്ത് സാമൂഹ്യമേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.  
ഒരു വർഷം മുൻപാണ് ക്യാൻസർ രോഗം തിരിച്ചറിഞ്ഞു അദ്ദേഹം, പ്രവാസജീവിതം അവസാനിപ്പിച്ച്, നാട്ടിൽ തിരിച്ചെത്തി ചികിത്സ തുടങ്ങിയത്. ഏറെ സാമ്പത്തിക ചിലവുള്ള ചികിത്സ കാരണം ബുദ്ധിമുട്ടിലായ അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയാണ്, നവയുഗം കേന്ദ്രകമ്മറ്റിയുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായം നൽകാൻ തീരുമാനിച്ചത്. നവയുഗം പ്രവർത്തകർ ശേഖരിച്ച ചികിത്സ ധനസഹായം, വൈപ്പിനിലുള്ള താജുദ്ദീന്റെ വീട്ടിലെത്തി സി.പി.ഐ വൈപ്പിൻ മണ്ഡലം കമ്മിറ്റി സെക്രെട്ടറി ഇ.സി.ശിവദാസ് കൈമാറി. നവയുഗം ജനറൽ സെക്രട്ടറി  എം.എ.വാഹിദ് കാര്യറ, നവയുഗം മുൻഭാരവാഹികളായ കെ.ആർ.അജിത്ത്, അരുൺ നൂറനാട്, എ.ഐ.വൈ.എഫ് സംസ്ഥാനകമ്മിറ്റി അംഗം കെ.എസ്.ജയ്ദീപ്, സി.പി.ഐ വാടാനപ്പള്ളി എൽ.സി.സെക്രെട്ടറി എ.കെ.ഗിരീശൻ,  ലോക്കൽ കമ്മിറ്റി അംഗം വി.പി ശശിധരൻ എന്നിവർ പങ്കെടുത്തു.

You might also like

Most Viewed