സഹപ്രവർത്തകനെ തലയ്ക്കടിച്ചുകൊന്ന മലയാളി യുവാവിന് സൗദിയിൽ ഏഴു വർഷം തടവ്


അല്‍ഹസ: ഫോൺ ചെയ്യാൻ മൊബൈൽ നൽകാതിരുന്നതിനെതുടർന്ന് സഹപ്രവർത്തകനായ നേപ്പാൾ സ്വദേശിയെ തലയ്ക്കടിച്ചുകൊന്ന കേസിൽ‍ മലയാളി യുവാവിന് ഏഴു വർഷം തടവ്. കായംകുളം മുതുകുളം സ്വദേശി ആദര്‍ശിനാണ് തടവുശിക്ഷ ലഭിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം റിയാൽ‍ (ഏകദേശം 38 ലക്ഷം രൂപ) ദയാധനം നൽ‍കണം.

ഇരുവരും ജോലി ചെയ്തിരുന്ന ഫാം ഹൗസിൽ പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. 2015 ഫെബ്രുവരിയിലാണ്  കൊലപാതകം നടന്നത്. കൊല്ലപ്പെട്ടയാൾക്കു വേണ്ടി നേപ്പാള്‍ എംബസിയാണ് കേസ് നടത്തുന്നത്. നിർധന കുടുംബാംഗമായ ആദർശിന് അച്ഛനും ഭാര്യയും ഒരു കുട്ടിയുമുണ്ട്.

You might also like

Most Viewed