ജിദ്ദയില്‍ റോഡിലൂടെ നടന്ന് പോകവെ കാറിടിച്ച് മലയാളി മരിച്ചു


റിയാദ്: സൗദി അറേബ്യയിൽ മലയാളി കാറിടിച്ച് മരിച്ചു. ജിദ്ദയിലുണ്ടായ സംഭവത്തിൽ− മലപ്പുറം തൃക്കലങ്ങോട് സ്വദേശി നാരൻകുണ്ട് അബൂബക്കർ ‍(59) ആണ് മരിച്ചത്. ജിദ്ദ കിലോ ഏഴിന് സമീപം അല്‍റവാബിയില്‍ റോഡിലൂടെ നടന്നുപോകുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കാറിടിച്ചായിരുന്നു മരണം സംഭവിച്ചത്. ഇലക്ട്രോണിക് കടയില്‍ ജീവനക്കാരനായിരുന്നു അബൂബക്കർ. 28 വർഷമായി ജിദ്ദയില്‍ പ്രവാസിയാണ്. പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: സുലൈഖ, ഭാര്യ: ആയിഷ. രണ്ട് പെൺമക്കളുണ്ട്. മഹജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

You might also like

Most Viewed