ഫ്ളോറിഡ പെൻസകോള നാവികത്താവളത്തിലുണ്ടായ വെടിവയ്പ്; അപലപിച്ച് സൽമാൻ രാജാവ്


റിയാദ്: അമേരിക്കയിലെ ഫ്ളോറിഡയിൽ പെൻസകോള നാവികത്താവളത്തിലുണ്ടായ വെടിവയ്പിനെ അപലപിച്ച് സൗദി രാജാവ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് രാജാവ് സല്‍മാന്‍ ബിന്‍ അബ്‍ദുൾ അസീസ് അല്‍ സൗദ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. അമേരിക്കയ്ക്ക് സൗദിയുടെ എല്ലാ പിന്തുണയും രാജാവ് വാഗ്ദാനം ചെയ്തു. പെൻസകോള നാവികത്താവളത്തിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ഹാവായിയിലെ ചരിത്രപ്രസിദ്ധമായ പേൾ ഹാർബറിലെ ഷിപ്പ്‌യാർഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പു നടന്നു രണ്ടുദിവസത്തിനകമാണ് പെൻസകോള നേവൽബേസിലും ആക്രമണം നടന്നത്.

 

You might also like

Most Viewed