സൗദിയിൽ രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തി: അഞ്ച് മരണം


ദമാം: സൗദിയിലെ അൽഖഫ്ജി, അബ്‌റുഖ് അൽകിബ്‌രീത് റോഡിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് കത്തി അഞ്ച് പേർ വെന്തുമരിച്ചു. ഇടിയുടെ ആഘാതത്തിൽ കാറുകൾക്ക് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു പോകും വഴിയുമാണ് മരിച്ചത്. ഇവർ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

You might also like

Most Viewed