സ്ത്രീ ശാക്തീകരണം: സൗദി വൻമുന്നേറ്റം നടത്തിയെന്ന് ലോകബാങ്ക്


റിയാദ്: സ്ത്രീ ശാക്തീകരണത്തിൽ സൗദി അറേബ്യ ഏറെ മുന്നേറിയെന്ന് ലോകബാങ്ക് റിപ്പോർട്ട്. ‘സ്ത്രീകൾ, സംരംഭകത്വവും നിയമവും 2020’ എന്ന പേരിൽ ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് സൗദി സ്ത്രീശാക്തീകരണരംഗത്ത് കൈവരിച്ച നേട്ടത്തെക്കുറിച്ച് പറയുന്നത്. സ്ത്രീകളുടെ സഞ്ചാരം, ജോലിസ്ഥലം, സംരംഭകത്വം, പെൻഷൻ എന്നിവയിൽ 100 ശതമാനം പുരോഗതി കൈവരിക്കാനായി. വികസിതരാജ്യങ്ങളിൽ ഏറ്റവുംമുന്നിലാണ് സൗദിയെന്നും റിപ്പോർട്ടിൽ പറയുന്നു. 100−ൽ 70.6 ശതമാനം ലക്ഷ്യം നേടിക്കൊണ്ട് 190 രാജ്യങ്ങളിൽ ഏറ്റവും പുരോഗമിച്ചതും പരിഷ്കരിക്കപ്പെട്ടതുമായ രാജ്യമായി സൗദി മാറി.

ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്ന എട്ട് ഘടകങ്ങളിൽ ആറിലും സൗദിക്ക് വലിയ പുരോഗതിയാണുണ്ടായത്. സ്ത്രീകളുടെ സുരക്ഷിതസഞ്ചാരം, ജോലിസ്ഥലം, വിവാഹം, ശിശുസംരക്ഷണം, സംരംഭകത്വം, പെൻഷൻ എന്നീ സൂചകങ്ങളിലാണ് രാജ്യം മികച്ചനേട്ടം കൈവരിച്ചത്.

You might also like

Most Viewed