സൗദിയില്‍ ഒരു മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു: 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി


റിയാദ്: സൗദി അറേബ്യയിലെ അബഹയിൽ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈൻസ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവർക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. എപ്പോഴെങ്കിലും എത്തിക്കുന്ന ഭക്ഷണം മുറിയുടെ വാതിലിനു പുറത്തും മറ്റും വെച്ച് പോകുകയാണ്.

ഇതിനിടെ ഫിലിപ്പൈൻസ് യുവതിയെ ചികിത്സിച്ച ഒരു നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയാത്ത് നാഷണലിലെ ജീവനക്കാരിയാണ് ഇവർ. ഫിലിപ്പീൻ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാർ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂർ സ്വദേശിനിയിലേക്ക് വൈറസ് പടർന്നത്.

വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും നഴ്സുമാർ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് നഴ്സുമാർ പറഞ്ഞു. പ്രത്യേക മുറിയിലടച്ച 30 നഴ്സുമാരുടെ മൂക്കിൽ നിന്നെടുത്ത സ്രവം പരിശോധനയക്കച്ചു. ഇതിന്റെ ആദ്യ ഘട്ട ഫലം പുറത്ത് വന്നപ്പോൾ ഇവർക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേ സമയം രോഗബാധയുള്ള ഏറ്റുമാനൂർ സ്വദേശിയെ സൗദിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി വിദഗദ്ധ ചികിത്സ ലഭ്യമാക്കുന്നുമുണ്ട്.

You might also like

Most Viewed