സൗദിഅറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു


റിയാദ്: ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ദമ്മാമിലെ കരീം ഫുഡ് ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി  മധുസൂദനൻ നായർ രാജു (57) ആണ് മരിച്ചത്. 20 വർഷമായി സൗദിയിലുള്ള ഇയാൾ മൂന്ന് വർഷം മുമ്പാണ് കരീം ഫുഡ് ഇൻഡസ്ട്രീസിൽ ചേർന്നത്. ഭാര്യ: ജയശ്രീ. മക്കൾ: രാജേഷ്, കാർത്തിക. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

You might also like

Most Viewed