സൗദിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു


റിയാദ്: സൗദി അറേബ്യയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. റിയാദ് നഗരത്തിന്റെ തെക്കുഭാഗമായ ദീറാബ് ഡിസ്ട്രിക്റ്റിൽ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സൗദി പബ്ലിക് ട്രാൻസ്പോർട്ട് ബസ് മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നിലഗുരുതരമാണ്. ബാക്കിയുള്ളവർക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ. കിങ് സൽമാൻ ആശുപത്രി, അൽഈമാൻ ആശുപത്രി, കിങ് സഊദ് മെഡിക്കൽ സിറ്റി, അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രി എന്നിവിടങ്ങളിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. മൂന്ന് പേർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയെന്നും റെഡ്ക്രസൻറ് വക്താവ് പറഞ്ഞു.

You might also like

Most Viewed