മക്കയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍


ജിദ്ദ: മക്കയിൽ‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സിത്തീന്‍ സ്ട്രീറ്റിലെ കാല്‍നട യാത്രക്കാർ‍ക്കുള്ള നടപ്പാലത്തിന് സമീപം തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ പുലർ‍ച്ചെ കുട്ടിയെ ഇവിടെ കണ്ടവർ‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ വകുപ്പുകള്‍ സ്ഥലത്തെത്തി. റെഡ്ക്രസന്റ് അധികൃതര്‍ ആംബുലന്‍സില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.

You might also like

Most Viewed