മക്കയില്‍ വിദേശി കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍


മക്ക: മക്കയിലെ നക്കാസ ഏരിയയിൽ വിദേശിയായ തൊഴിലാളി തന്റെ കട്ടിലിന് താഴെ തറയിൽ കുത്തേറ്റ് മരണപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ട വ്യക്തി ബർമ്മ സ്വദേശിയാണ്. അടിവയറിന് കുത്തേറ്റതിനാൽ കുടൽ പുറത്തേക്ക് വന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. 

വിദേശി തൊഴിലാളി മരിച്ചുകിടക്കുന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയത് ബർമ്മ സ്വദേശിയാണ്. നക്കാസ ഏരിയയിലെ ഒരു ഹോട്ടലിൽ തന്നോടൊപ്പം ജോലിചെയ്യുകയായിരുന്നു കൊല്ലപ്പെട്ട വ്യക്തി എന്നാണ് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൊടുത്ത മൊഴി. അന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമായി വിവരം നൽകിയ ബർമ്മ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുവെച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ ചുരുളഴിയുവാൻ എഫ് ഐ ആർ തയ്യാറാക്കി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൃതദേഹം മക്കയിലെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

You might also like

Most Viewed