സൗദി അറേബ്യയിൽ കുളിമുറിയിൽ മരിച്ച നിലയിൽ മലയാളി യുവാവ്


റിയാദ്: സൗദി അറേബ്യയിൽ കുളിമുറിയിൽ മരിച്ച നിലയിൽ മലയാളി യുവാവ്. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ്പുര മുഹമ്മദിന്റെ മകൻ ജുനൈസിന്റെ (25) മൃതദേഹം കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് സൗദിയിലെത്തിയത്. നേരത്തെ അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജിദ്ദ ഫലസ്തീൻ സ്ട്രീറ്റിൽ ഹോട്ടൽ ജീവനക്കാരനാണ്. അവിവാഹിതനാണ്. 

You might also like

Most Viewed