സൗദി രാജകുമാരന്‍ ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു


റിയാദ്: സൗദി രാജകുമാരന്‍ ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. 68 വയസ്സായിരുന്നു. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാ മസ്ജിദില്‍ ഇന്ന് വൈകിട്ട് അസര്‍ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. സൗദി ബാസ്കറ്റ് ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട്, ഗള്‍ഫ് ബാസ്കറ്റ്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട്, സൗദി വോളിബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട്, സൗദി ഒളിമ്പിക്സ് കമ്മറ്റി അംഗം, ഏഷ്യന്‍ ബാസ്കറ്റ്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട്, അല്‍നസ്ര്‍ ക്ലബ്ബ് ഓണററി മെമ്പേഴ്സ് ബോഡി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

You might also like

Most Viewed