കോറോണ: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാൻ‍ പൗരന്‍മാര്‍ക്ക് നിയന്ത്രണം


റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന പ്രതിരോധ−നിയന്ത്രണ നടപടികളുമായി ഗള്‍ഫ് രാജ്യങ്ങൾ. വൈറസിന്‍റെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഉംറ തീര്‍ത്ഥാടനം നിര്‍ത്തി വയ്ക്കുന്നതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഇതോടൊപ്പം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ വിലക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്.

 കരമാര്‍ഗ്ഗം സൗദിയിലേക്ക് പ്രവേശിക്കുന്ന സ്വദേശികളും വിദേശികളും മുന്‍പ് എവിടെയെല്ലാം സന്ദര്‍ശിച്ചെന്ന കാര്യം സത്യാവാങ്മൂലത്തിലൂടെ വ്യക്തമാക്കണം. നിലവിലെ നിയന്ത്രണങ്ങള്‍ താത്കാലികമാണെന്നും വൈറസിന്‍റെ വ്യാപനം പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തുമെന്നും സൗദി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  സൗദി യാത്രവിലക്ക് കൊണ്ടു വന്നതോടെ ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്നത് 3 വിമാനങ്ങളിലായി 400ഓളം ഉംറ തീർത്ഥാടകരായിരുന്നു ഉണ്ടായിരുന്നത്. ബോര്‍ഡിംഗ് പാസ് വാങ്ങിയ യാത്രക്കാരെ അടക്കമാണ് സൗദിയുടെ അറിയിപ്പ് വന്നതിന് പിന്നാലെ തിരിച്ച് ഇറക്കിയത്.

You might also like

Most Viewed