കർഫ്യു ശക്തമാക്കി സൗദി


റിയാദ്: കഴിഞ്ഞ തിങ്കളാഴ്ച മുതൽ സൗദി അറേബ്യയിൽ ഉടനീളം പ്രഖ്യാപിക്കപ്പെട്ട ഭാഗിക കർഫ്യു ഇന്ന് മുതൽ റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിൽ വൈകുന്നേരം മൂന്നിനാരംഭിക്കും. വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെയായിരുന്നു നിലവിലെ സമയം. 

കർഫ്യു ലംഘനങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്‍റെ സാമൂഹ്യവ്യാപനം തടയാനുള്ള നടപടി ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഈ തീ രുമാനങ്ങൾ.

You might also like

  • Lulu Exchange
  • NEC Remit

Most Viewed