സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം 2932 ആയി


റിയാദ്: കൊറോണ രോഗബാധ മൂലം സൗദിയിൽ ഇന്നലെ മരണം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്നലത്തെ കണക്കുകൾ പ്രകാരം ആകെ രോഗികളുടെ എണ്ണം 2932 ആയി. 

പുതുതായി 137 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2260 പേരാണ് സൗദിയിൽ ചികിത്സയിലുള്ളത്. 631 പേർ രോഗത്തിൽ നിന്നും മുക്തി നേടി. ഗൾഫ് നാടുകളിൽ ഏറ്റവുമധികം കൊറോണ രോഗ ബാധിതരുള്ള സൗദി അറേബ്യയിൽ ഇതുവരെയായി 41 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

You might also like

Most Viewed