ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു; മരണം 68


ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇതിനോടകം 68പേർ മരിച്ചു. യുഎഇ യിൽ രോഗബാധിതരുടെ എണ്ണം 2659ആയി. സൗദി അറേബ്യ − 2932, ഒമാൻ − 419, കുവൈത്ത് − 855, ഖത്തർ − 2200  എന്നിങ്ങനെയാണ് ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. കുവൈത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 79 പേരും ഇന്ത്യക്കാരാണ്.

രോഗവ്യാപനം ചെറുക്കാനായി ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ നാളെ മുതൽ ഈ മാസം 22വരെ  സന്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ദുബായിൽ വാഹനത്തിലിരുന്ന് കൊണ്ടുതന്നെ കൊവിഡ് പരിശോധന നടത്താനുള്ള രണ്ട് കേന്ദ്രങ്ങൾ പുതുതായി പ്രവർത്തനം ആരംഭിച്ചു. നേരത്തേ വെബ്‌സൈറ്റ് വഴി അനുമതി വാങ്ങിയശേഷമായിരിക്കണം ഈ കേന്ദ്രങ്ങളിലേക്ക് പോകേണ്ടത്. 

യുഎഇയിൽ ദേശീയ അണുനശീകരണ പരിപാടി നീട്ടിയതിനാൽ എല്ലാ വാണിജ്യ പരിപാടികൾക്കുമുള്ള നിയന്ത്രണം ഏപ്രിൽ 18 വരെ തുടരുമെന്ന് ദുബൈ സാന്പത്തിക വിഭാഗം അറിയിച്ചു. നിശ്ചിതവിഭാഗം പതിവുപോലെ പ്രവർത്തിക്കും. നിയന്ത്രണ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പിഴയും ശിക്ഷയുമുൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരും.

You might also like

Most Viewed