ചെറുകിട സ്ഥാപനങ്ങൾക്ക് 3 വർഷത്തേക്ക് ലെവി ഇളവുമായി സൗദി


റിയാദ്: സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് 3 വർഷത്തേക്കു ലെവി ഇളവ് നൽകാൻ മന്ത്രിസഭ അനുമതി നൽകി. സ്‌പോൺസർ ഉൾപെടെ ഒൻപതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം.

ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് 3 വർഷത്തേക്കുള്ള ലെവി ഒഴിവാക്കാനാണ് നിർദേശം. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ (ഗോസി) സ്പോൺസറുടെ പേരിൽ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 2 വിദേശികളുടെ ലെവിയും സ്‌പോൺസർക്ക് പുറമെ മറ്റൊരു സ്വദേശിയും ജീവനക്കാരനായുള്ള സ്ഥാപനങ്ങളിൽ നാലു വിദേശികളുടെ ലെവിയും ഒഴിവാക്കും.


ഈ സ്ഥാപങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണമനുസരിച്ച് ആളൊന്നിന് 2 വിദേശികളുടെ ലെവിയാണ് ഒഴിവാക്കുക. കോവിഡ് മൂലമുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇളവ്.

You might also like

Most Viewed