പെരുന്നാൾ നമസ്കാരം വീട്ടിൽ നിർവഹിക്കണം: സൗദി


റിയാദ്∙ കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്കാരം വീട്ടിൽ നിർവഹിക്കണമെന്ന് സൗദി ഗ്രാൻഡ് മുഫ്തിയും കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് മേധാവിയുമായ ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് പറഞ്ഞു.

ഖുതുബയില്ലാതെ 2 റക്അത്ത് നമസ്കാരമാണ് നിർവഹിക്കേണ്ടതെന്നും വിശദീകരിച്ചു. ഒറ്റയ്ക്കോ കുടുംബാംഗങ്ങൾ ഒന്നിച്ചോ നമസ്കരിക്കാമെന്ന് ഫത്വ കൗൺസിൽ അംഗം ഷെയ്ഖ് അബ്ദുൽ സലാം അബ്ദുള്ള അൽ സുലൈമാൻ പറഞ്ഞു.
ഫിത്ർ സക്കാത്ത് പെരുന്നാൾ ദിവസത്തിനു മുന്‍പ് നൽകണമെന്നും പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലെ ആരാധാനാലയങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചതിനാലാണ് വീട്ടിൽ നമസ്കരിക്കാൻ നിർദേശിച്ചിരിക്കുന്നത്.

You might also like

Most Viewed