ഭക്ഷണമില്ലാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു


അൽകോബാർ: തുഗ്‌ബയിൽ ഒരു കന്പനിയുടെ ക്യാന്പിൽ ഭക്ഷണമില്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികൾക്ക്, കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.

അൽകോബാർ കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന ഒരു ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിങ് കന്പനിയിലെ തൊഴിലാളികളാണ്, കഴിഞ്ഞ രണ്ടു മാസമായി ജോലിയോ, ശമ്പളമോ ഇല്ലാതെ കന്പനിയുടെ ക്യാന്പിൽ ദുരിതത്തിൽ കഴിഞ്ഞിരുന്നത്. കൂടുതലും ഇന്ത്യക്കാരായിരുന്നു തൊഴിലാളികൾ. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഉള്ളവരും ഉണ്ട്.

കൊറോണ വന്നതോടെ ലോക്ക്ഡൗൺ തുടങ്ങിയതോടെ സാന്പത്തിക പ്രതിസന്ധിയിലായ കന്പനി, ലോക്ക്ഡൗൺ അവസാനിച്ചിട്ടും, തൊഴിലാളികൾക്ക് ജോലിയോ ശന്പളമോ ഭക്ഷണത്തിനുള്ള അലവൻസോ നൽകിയില്ല. തൊഴിലാളികൾക്ക് എക്സിറ്റും, ടിക്കറ്റും, ശന്പള കുടിശ്ശികയും, സർവ്വീസ് ആനുകൂല്യങ്ങളും നൽകി നാട്ടിലേയ്ക്ക് അയയ്ക്കാമെന്ന് കന്പനി വാഗ്ദാനം ചെയ്‌തെങ്കിലും, ഇതുവരെ അതും ചെയ്തിട്ടില്ല 

രണ്ടു ദിവസങ്ങൾക്ക് മുന്പാണ് നോർക്ക ഹെൽപ്പ്ഡെസ്ക്കിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് നോർക്ക ഹെൽപ്പ്ഡെസ്ക്ക് വോളന്റീർമാർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ക്യാന്പിൽ എത്തി തൊഴിലാളികൾക്ക് വിതരണം ചെയ്തു. നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭാരവാഹികളായ പവനൻ മൂലയ്ക്കൽ, സുനിൽ മുഹമ്മദ്, ഷഫീക്ക്, വിമൽ,  രത്നാകരൻ എന്നിവർ നേതൃത്വം നൽകി.

 

You might also like

Most Viewed