ജി 20 ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കം


റിയാദ്: കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ധനസമാഹരണമടക്കം ചർച്ചയാകുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കമാകും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കർമ പദ്ധതി യോഗം ചർച്ച ചെയ്യും. 20 രാഷ്ട്രത്തലവന്മാരും ഓൺലൈനിൽ സംബന്ധിക്കുന്ന ഉച്ചകോടി വൈകിട്ട് ആറരക്കാണ് തുടക്കമാവുക. വൈകിട്ട് നാലുമണിക്ക് വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കും തുടക്കം കുറിക്കും.

ഇന്ത്യൻ സമയം വൈകിട്ട് നാലു മണിയോടെയാണ് സൗദി ആദ്യമായി അദ്ധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കം. സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹിന്റെ ആമുഖ പ്രഭാഷത്തോടെ പ്രധാന ചർച്ചകൾ തുടങ്ങും. വൈകീട്ട് ആറര മണിക്ക് ഉച്ചകോടിയിൽ ലോക നേതാക്കൾ സംബന്ധിക്കും. ഉച്ചകോടിയുടെ ഭാഗമായുള്ള ചർച്ചയിൽ കോവിഡ് വാക്സിൽ കണ്ടെത്താനുള്ള ധനസഹായം യുഎൻ അഭ്യർത്ഥിച്ചിരുന്നു.

ഇതിനു പുറമെ ലോക സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനുള്ള കർമ രേഖയും ഉച്ചകോടി തയ്യാറാക്കും. കടബാധ്യതയുള്ള രാജ്യങ്ങൾക്ക് തിരിച്ചടവിന് ആറുമാസം കൂടി ഗ്രൂപ്പ് 20 സാവകാശം നൽകിയിട്ടുണ്ട്. നാളെ വൈകിട്ട് ഉച്ചകോടിയുടെ പ്രഖ്യാപനങ്ങൾ സൗദി ധനകാര്യ മന്ത്രി നടത്തുക. രാഷ്ട്രത്തലവന്മാർ ഓൺലൈനിലാണ് ഉച്ചകോടിയിൽ സംബന്ധിക്കുക. ഗ്രൂപ്പ് ഫോട്ടോക്ക് സാധ്യതയില്ലാത്ത സാഹചര്യത്തിൽ റിയാദിലെ ദിരിയ്യ പൈതൃക കോട്ടയിൽ വിർച്വലായി ഗ്രൂപ്പ് ഫോട്ടോ അനാവരണം ചെയ്തു.

You might also like

Most Viewed