സൗദിയില്‍ ഹ്രസ്വകാല വിസിറ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി


 

റിയാദ്: സൗദി അറേബ്യയില്‍ ഹ്രസ്വകാല സന്ദര്‍ശന വിസ സംവിധാനം നടപ്പായി. വിമാനം, കപ്പല്‍, കര മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ഇറങ്ങാനും 48 മണിക്കൂര്‍ മുതല്‍ 96 മണിക്കൂര്‍ വരെ തങ്ങാനും അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസിറ്റ് വിസകളാണ് അനുവദിക്കുന്നത്.
48 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ്. ഇത്തരത്തില്‍ ഹ്രസ്വകാല സന്ദര്‍ശന വിസകള്‍ അനുവദിക്കാന്‍ സൗദി മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. അതാണിപ്പോള്‍ പ്രാബല്യത്തിലായത്. മറ്റെവിടേക്കുമുള്ള യാത്രക്കിടയില്‍ സൗദി അറേബ്യയിലിറങ്ങാനും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ രാജ്യത്ത് സഞ്ചരിക്കാനും കഴിയും.

You might also like

Most Viewed